വടകരയില് കെകെ ശൈലജയും കോഴിക്കോട് എളമരം കരീമും; സിപിഐഎം ജില്ലാ കമ്മിറ്റിയുടെ അംഗീകാരം

വടകര, കോഴിക്കോട് പാര്ലമെന്റ് മണ്ഡലം കമ്മറ്റികളുടെ ആദ്യയോഗം ചേര്ന്നു

വടകരയില് കെകെ ശൈലജയും കോഴിക്കോട് എളമരം കരീമും; സിപിഐഎം ജില്ലാ കമ്മിറ്റിയുടെ അംഗീകാരം
dot image

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില് വടകരയില് കെ കെ ശൈലജയും കോഴിക്കോട് എളമരം കരീമും തന്നെ സ്ഥാനാര്ത്ഥികളായേക്കും. ഇരുവരുടെയും പേരുകള് സിപിഐഎം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. എല്ഡിഎഫ് വടകര, കോഴിക്കോട് പാര്ലമെന്റ് മണ്ഡലം കമ്മറ്റികളുടെ ആദ്യയോഗം ചേര്ന്നു. ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥികളുടെ കാര്യത്തില് നാളെ അന്തിമ തീരുമാനം എടുക്കാനൊരുങ്ങുകയാണ് സിപിഐഎം. സ്ഥാനാര്ത്ഥി പട്ടിക അന്തിമമാക്കാന് നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും ചേരും. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സ്ഥാനാര്ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രാഥമിക നിര്ദേശങ്ങള് ജില്ലാ സെക്രട്ടേറിയറ്റുകള് ചര്ച്ച ചെയ്ത് കഴിഞ്ഞതോടെ സിപിഐഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്ത്ഥികളെ സംബന്ധിച്ച് ഏതാണ്ട് ധാരണ ആയിട്ടുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒറ്റ പേരിലേക്ക് എത്താനായി. അതിലും മാറ്റം വേണമോയെന്ന് നാളെ രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആലോചിക്കും.

സിപിഐഎം സ്ഥാനാര്ത്ഥി പട്ടികയില് അന്തിമ തീരുമാനം നാളെ; പ്രഖ്യാപനം 27ന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us