ഹെഡ്മിസ്ട്രസ് പറഞ്ഞിട്ടും മാനേജർ പൂജ നിർത്തിയില്ല; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

പൂജ നിർത്താൻ ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടിട്ടും മാനേജർ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്.

dot image

കോഴിക്കോട്: സ്കൂള് കെട്ടിടത്തില് ഗണപതി ഹോമം സംഘടിപ്പിച്ചതില് മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര് സ്കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്. വീഴ്ച ആരോപിച്ച് എ ഇ ഒ ഡി ഇ ഒ യ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. പൂജ നിർത്താൻ ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടിട്ടും മാനേജർ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ സ്കൂൾ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്തെ സിപിഐഎം പ്രവര്ത്തകര് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയില് ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെയാണ് പൊലീസെത്തി സ്കൂള് മാനേജരെ കസ്റ്റഡിയിലെടുത്തത്. മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

സ്കൂളിന്റെ പുതിയ കെട്ടിടം പണി പൂര്ത്തിയായ സാഹചര്യത്തിലാണ് മാനേജ്മെന്റ് പൂജ സംഘടിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടത്തിയത്. ഒരു പൂജ പ്രധാനാധ്യാപകന്റെ ഓഫീസ് മുറിയില് തന്നെയാണെന്നാണ് വിവരം.

തൃശൂരിൽ ഗവർണർക്കു നേരെ വീണ്ടും കരിങ്കൊടിയുമായി എസ്എഫ്ഐ

സ്കൂളിലേക്ക് ഇന്ന് ഡിവൈഎഫ്ഐ, എസ്എഫ് പ്രവര്ത്തകര് പ്രതിഷേധ മാര്ച്ച് സംഘടിപ്പിക്കും. രാവിലെ 9 ന് മാര്ച്ച് നടത്താനാണ് തീരുമാനം. അതേസമയം സംഭവത്തെക്കുറിച്ച് താന് ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് സ്കൂള് ഹെഡ്മാസ്റ്റര് സജിത റിപ്പോര്ട്ടര് ടി വിയോട് പ്രതികരിച്ചു. എഇഒ വിളിക്കുമ്പോഴാണ് താന് സംഭവം അറിയുന്നതെന്നും വൈകുന്നേരം സ്കൂള് വിട്ട് ഇറങ്ങുന്നത് വരെ സംഭവങ്ങള് ഒന്നും ഉണ്ടായിട്ടില്ലെന്നും സജിത വിശദീകരിച്ചു.

dot image
To advertise here,contact us
dot image