'കേന്ദ്രം വിതരണം ചെയ്യുന്നത് ഭാരത് റൈസല്ല, തൃശൂര് റൈസ്'; വി എസ് സുനില് കുമാര്

തിരഞ്ഞെടുപ്പ് വിജയത്തിനായി കേന്ദ്ര സര്ക്കാര് സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും സുനില്കുമാര് ആരോപിച്ചു

dot image

തൃശൂര്: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബിജെപി സര്ക്കാര് വിതരണം ചെയ്യുന്നത് ഭാരത് റൈസല്ല തൃശൂര് റൈസെന്ന് സിപിഐ നേതാവ് വി എസ് സുനില്കുമാര്. തിരഞ്ഞെടുപ്പ് വിജയത്തിനായി കേന്ദ്ര സര്ക്കാര് സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും സുനില്കുമാര് ആരോപിച്ചു.

വിവാദങ്ങള്ക്കും ആരോപണങ്ങള്ക്കുമിടയിലും ഭാരത് റൈസ് വിതരണം തൃശൂരില് തുടരുകയാണ്. ലോക്സഭാ മണ്ഡലത്തില് ഉള്പ്പെടുന്ന നിയോജക മണ്ഡലങ്ങള് തിരിച്ച് ദിവസവും അരിയും പലവ്യഞ്ജനവും വിതരണം നടക്കുന്നുണ്ട്. ഇതിനിടെയാണ് കോണ്ഗ്രസിന് പിന്നാലെ സിപിഐയും വിമര്ശനവുമായി രംഗത്തെത്തിയത്.

നേരത്തെ തന്നെ തൃശൂര് ലോക്സഭാ മണ്ഡലത്തില് വാദപ്രതിവാദങ്ങളിലൂടെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ഭാരത് റൈസിന്റെ വരവ്. ഇപ്പോള് തൃശൂരില് ചര്ച്ച പൊന്നിയരിയാണ്. പൊന്നിയരിയിലൂടെ നേട്ടമുണ്ടാക്കാന് ബിജെപി ശ്രമിക്കുമ്പോള് എന്ത് വില കൊടുത്തും തടയിടാനാണ് ഇരുമുന്നണികളുടെയും ശ്രമം. എന്നാല് അരിവിതരണം തടഞ്ഞാല് അത് തിരിച്ചടിക്കുമെന്ന തിരിച്ചറിവും ഇരുമുന്നണികള്ക്കുമുണ്ട്. അതുകൊണ്ട് തന്നെ അരി വിതരണത്തിന് പിന്നിലെ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് മുന്നണികളുടെ ശ്രമം.

dot image
To advertise here,contact us
dot image