സര്ക്കാരിൻ്റേത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നല്കുന്ന നിലപാട്: ആര് ബിന്ദു

സ്വകാര്യ സര്വകലാശാലയുമായി ബന്ധപ്പെട്ട കര്യങ്ങള് ബജറ്റില് അല്ല ആദ്യമായി അവതരിപ്പിക്കുന്നതെന്നും മന്ത്രി

സര്ക്കാരിൻ്റേത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നല്കുന്ന നിലപാട്: ആര് ബിന്ദു
dot image

തിരുവനന്തപുരം: ഉന്നത വിദ്യാഭാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സര്ക്കാര് നല്കുന്നതെന്ന് മന്ത്രി ആര് ബിന്ദു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്ത്തനം വിപുലപ്പെടുത്താന് ലക്ഷ്യമിട്ടാണ് സ്വകാര്യ സര്വകലാശാലകള് എന്ന ആശയം മുന്നോട്ടുവെക്കുന്നത്. സ്വകാര്യ സര്വകലാശാലയുമായി ബന്ധപ്പെട്ട കര്യങ്ങള് ബജറ്റില് അല്ല ആദ്യമായി അവതരിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

'കഴിഞ്ഞ രണ്ടു വര്ഷമായി ഈ വിഷയങ്ങള് പൊതുജനങ്ങളുടെ മുന്നില് വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള് പഠിക്കാന് മൂന്നു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കേരളത്തിലെ 80 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ, എയ്ഡഡ് മേഖലകളിലാണ്. ഇവ മികച്ച നിലവാരം പുലര്ത്തുന്നവയാണ്. ഇവരുടെ പ്രവര്ത്തനം വിപുലപ്പെടുത്താന് ലക്ഷ്യമിട്ടുകൊണ്ടാണ് സ്വകാര്യ സര്വകലാശാലകള് എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. പൂര്ണ്ണമായും സര്ക്കാര് നിയന്ത്രണത്തില് ആയിരിക്കും ഇത്തരം സര്വകലാശാലകള്. ശ്യാം മേനോന് കമ്മിറ്റി റിപ്പോര്ട്ട് അടക്കമുള്ള ഇതുമായി ബന്ധപ്പെട്ട പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബജറ്റിലെ പ്രഖ്യാപനം', മന്ത്രി പറഞ്ഞു.

'അതിവേഗത്തില് ലിബറല് നയങ്ങള് നടപ്പാക്കുമ്പോള് നമ്മുടെ കുട്ടികള്ക്ക് നഷ്ടം ഉണ്ടാകരുത് എന്നാണ് കരുതുന്നത്. അതുകൊണ്ടാണ് സര്ക്കാര് നിയന്ത്രണത്തില് ഇത്തരം കാര്യങ്ങള് നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെ പറ്റി മൂര്ത്തമായ തീരുമാനങ്ങള് എടുത്തിട്ടില്ല. ആ ദിശയില് കൂടുതല് അന്വേഷണങ്ങള് നടത്തും എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

ഓരോ കാലത്തും അക്കാലത്തെ മൂര്ത്തമായ സാഹചര്യം അനുസരിച്ചാണ് നയ രൂപീകരണം ഉണ്ടാകുന്നത്. അടിസ്ഥാനപരമായ കാര്യങ്ങള്ക്ക് വ്യതിചലനം ഉണ്ടാകാതെ സന്ദര്ഭങ്ങള്ക്കനുസരിച്ചാണ് തീരുമാനമെടുക്കുന്നത്. നവലിബറല് നയത്തിന്റെ പതിറ്റാണ്ടുകള് നമ്മള് പിന്നിട്ടു കഴിഞ്ഞു. നിയന്ത്രണങ്ങള് ഒഴിവാക്കലാണ് നവലിബറല് നയം. എന്നാല് കടുത്ത നിയന്ത്രണങ്ങളോടെയാണ് സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നത്. സ്വകാര്യ മേഖലയിലെ അക്കാദമിക് നിലവാരം ഫലപ്രദമായി ഉപയോഗിക്കാന് കഴിയുമെങ്കില് ആ സാഹചര്യം തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നത്. തീരുമാനം വൈകിപ്പോയ സാഹചര്യമേ ഇല്ല. ഇന്ത്യയില് തന്നെ നവലിബറല് നയങ്ങള് ഇത്ര തീഷ്ണമായത് ഈ അടുത്താണ്', മന്ത്രി ആര് ബിന്ദു പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us