കെ എൻ ബാലഗോപാലിനെതിരെ അവകാശലംഘന നോട്ടീസ്

2001-06 കാലത്ത് കുടിശ്ശിക ഉണ്ടായിട്ടില്ലെന്ന് കാണിച്ച് 2007 മാർച്ച് ഏഴിന് അന്നത്തെ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി പി കെ ശ്രീമതി രേഖാമൂലം മറുപടി നൽകിയിരുന്നു

കെ എൻ ബാലഗോപാലിനെതിരെ അവകാശലംഘന നോട്ടീസ്
dot image

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ അവകാശലംഘന നോട്ടീസ്. രണ്ടര വർഷം പെൻഷൻ കുടിശ്ശിക വരുത്തിയിട്ടാണ് എ കെ ആന്റണി സർക്കാർ അധികാരമൊഴിഞ്ഞതെന്ന പ്രസ്താവനയ്ക്ക് എതിരെ പി സി വിഷ്ണുനാഥ് എംഎൽഎയാണ് അവകാശലംഘന നോട്ടീസ് നൽകിയത്.

2001-06 കാലത്ത് കുടിശ്ശിക ഉണ്ടായിട്ടില്ലെന്ന് കാണിച്ച് 2007 മാർച്ച് ഏഴിന് അന്നത്തെ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി പി കെ ശ്രീമതി രേഖാമൂലം മറുപടി നൽകിയിരുന്നു. ധനകാര്യ മന്ത്രി ബോധപൂർവ്വം സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ നടത്തി എന്നാണ് പി സി വിഷ്ണുനാഥിന്റെ ആരോപണം. ഇതിൽ നടപടി ആവശ്യപ്പെട്ടാണ് പി സി വിഷ്ണുനാഥ് സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us