
കോഴിക്കോട്: കരിപ്പൂരിൽ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് 993 ഗ്രാം സ്വർണം പിടികൂടിയത്. ആഭ്യന്തര വിപണിയിൽ 63 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
നേരത്തെ 1.89 കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്. യാത്രക്കാരന്റെ ഷൂകളുടെ സോളിനുള്ളിൽ ഒളിപ്പിച്ച നിലയില് 1473 ഗ്രാം സ്വർണ്ണവും വിമാനത്താവളത്തിലെ ശുചിമുറിയിലെ ടോയ്ലറ്റ്ന്റെ ഫ്ലഷ് നോബിന്റ ഉള്ളിൽ ഒളിപ്പിച്ച നിലയില് 1533 ഗ്രാം സ്വർണവും കണ്ടെത്തിയിരുന്നു.