
കോഴിക്കോട്: നവതിയുടെ നിറവിൽ നിൽക്കുന്ന പ്രിയ എഴുത്തുകാരന് ആശംസയുമായി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. താൻ ഏറെ ആരാധിക്കുന്ന മലയാളത്തിൻ്റെ അതുല്യ പ്രതിഭയായ എം ടി വാസുദേവൻ നായരെ കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ ഭവനത്തിൽ എത്തിയാണ് കാതോലിക്ക ബാവ ആദരിച്ചത്. സഭയുടെ ആദരവും അദ്ദേഹം അറിയിച്ചു.
പ്രിയ എഴുത്തുകാരന് നവതി സമ്മാനമായി ബൈബിളും പേനയും പരിശുദ്ധ കാതോലിക്ക ബാവ കരുതിയിരുന്നു. മലയാളം ഉള്ളിടത്തോളം കാലം എംടിയുടെ കൃതികൾ അനശ്വരമായി നിൽക്കുമെന്ന് കാതോലിക്കാ ബാവ ആശംസിച്ചു. എംടിയുടെ വിവിധ കൃതികളിലെ ഉദ്ധരണികളും കാതോലിക്ക ബാവ ഓർത്തെടുത്തു. ആധ്യാത്മിക നിറവിൻ്റെ ഉന്നതിയിൽ നിൽക്കുമ്പോഴും ഭവനത്തിൽ എത്തിയുള്ള കാതോലിക്ക ബാവയുടെ ആദരവ് നവതി നിറവിൽ ലഭിച്ച വലിയ അംഗീകാരമായി കാണുന്നതായി എംടി പറഞ്ഞു.
'കുറ്റവാളിക്കെതിരെ ശക്തമായ നടപടി വേണം'; മുഈനലി തങ്ങൾക്കെതിരെയുളള വധഭീഷണിയിൽ പി എം എ സലാംതൻ്റെ കൃതികൾ നൽകിയാണ് എംടി കാതോലിക്ക ബാവായെ തിരികെ യാത്രയാക്കിയത്. മമ്മൂട്ടി നേതൃത്യം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷനൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും പതഞ്ജലി മാനേജിംഗ് ഡയറക്ടർ ഡോ.ജ്യോതിഷ് കുമാറും ഒപ്പമുണ്ടായിരുന്നു.