'വിദ്വേഷത്തിനെതിരെ ദുര്ഭരണത്തിനെതിരെ'; യൂത്ത് ലീഗ് മഹാറാലി ജനുവരി 21ന്; സീതാക്കാ മുഖ്യാതിഥി

ജനുവരി 21ന് ഞായറാഴ്ച കോഴിക്കോട് സ്വപ്നനഗരിയില് നിന്നും വൈകുന്നേരം മൂന്ന് മണിക്ക് റാലി ആരംഭിക്കും.

'വിദ്വേഷത്തിനെതിരെ ദുര്ഭരണത്തിനെതിരെ'; യൂത്ത് ലീഗ് മഹാറാലി ജനുവരി 21ന്; സീതാക്കാ മുഖ്യാതിഥി
dot image

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ജനുവരി 21ന് കോഴിക്കോട് മഹാറാലി സംഘടിപ്പിക്കുന്നു. 'വിദ്വേഷത്തിനെതിരെ ദുര്ഭരണത്തിനെതിരെ' എന്ന മുദ്രാവാക്യമുയര്ത്തി യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ക്യാമ്പയിന്റെ സമാപനമാണ് മഹാറാലിയോടെ നടക്കുന്നത്.

ജനുവരി 21ന് ഞായറാഴ്ച കോഴിക്കോട് സ്വപ്നനഗരിയില് നിന്നും വൈകുന്നേരം മൂന്ന് മണിക്ക് റാലി ആരംഭിക്കും. വൈകീട്ട് അഞ്ച് മണിയോടെ കടപ്പുറത്ത് റാലി സമാപിച്ച് പൊതുസമ്മേളനം നടക്കും. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് സമ്മേളനം ഉദ്ഘാടനം ചെയ്യും.

തെലങ്കാന സംസ്ഥാന പഞ്ചായത്തിരാജ്, ശിശുക്ഷേമ വകുപ്പ് മന്ത്രി ധനസരി അനസൂയ സീതാക്ക മുഖ്യാതിഥിയാവും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള് എന്നിവരും യോഗത്തില് പങ്കെടുക്കും. റാലിയോടനുബന്ധിച്ച് യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്ഡിന്റെ സ്പെഷ്യല് റെസ്ക്യൂ ടീമിന്റെയും ബാന്റ് ടീമിന്റെയും പാസിംഗ് ഔട്ട് പരേഡും നടക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us