/topnews/kerala/2024/01/15/a-k-balan-criticize-v-d-satheesan

'പ്രതിപക്ഷ നേതാവ് ഈ പണി നിര്ത്തണം'; ഹൈക്കോടതിയുടെ വിമര്ശനം കനത്ത തിരിച്ചടിയാണെന്ന് എ കെ ബാലന്

'എന്തിനും ഉടക്ക് പറയുന്ന ഇതുപോലൊരു പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല'

dot image

തിരുവനന്തപുരം: സര്ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള് ഒന്നും തെളിയിക്കാന് കഴിയാത്ത സാഹചര്യത്തില് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇനിയെങ്കിലും ഈ പണി നിര്ത്തണമെന്ന് സിപിഐഎം നേതാവ് എ കെ ബാലന്. കെ ഫോണില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്ന്ന് പ്രതിപക്ഷ നേതാവിനെ ഹൈക്കോടതി വിമര്ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എ കെ ബാലന്റെ വിമര്ശനം.

ഹൈക്കോടതിയുടെ വിമര്ശനം പ്രതിപക്ഷ നേതാവിന് കനത്ത തിരിച്ചടിയാണ്. എന്തിനും ഉടക്ക് പറയുന്ന ഇതുപോലൊരു പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല. രമേശ് ചെന്നിത്തലയെക്കാള് മികച്ച പ്രതിപക്ഷ നേതാവാണ് താനെന്ന് വരുത്താനാണ് സതീശന്റെ ശ്രമമെന്നും എ കെ ബാലന് കുറ്റപ്പെടുത്തി.

കെ ഫോൺ കേസ് തള്ളിയിട്ടില്ല, കിട്ടാത്ത നീതിക്ക് വേണ്ടിയാണ് കോടതിയിൽ പോകുന്നതെന്ന് വി ഡി സതീശൻ

കെ ഫോണ് പദ്ധതിയില് അഴിമതിയാരോപിച്ച് നല്കിയ ഹര്ജിയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഹൈക്കോടതി രൂക്ഷമായി വിമര്ശിച്ചത്. പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ്റ് ആണോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റോയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. ഹര്ജിയിലെ പൊതുതാല്പര്യമെന്തെന്ന് ചോദിച്ച ഹൈക്കോടതി ലോകായുക്തയ്ക്കെതിരായ പരാമര്ശങ്ങള് പിന്വലിക്കാനും പ്രതിപക്ഷ നേതാവിനോട് നിര്ദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ് എന്നിവര് ഉള്പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

കെഫോണില് സിബിഐ അന്വേഷണം; പ്രതിപക്ഷനേതാവിന് പബ്ലിക് ഇന്ററസ്റ്റോ പബ്ലിസിറ്റി ഇന്ററസ്റ്റോ?: ഹൈക്കോടതി

എന്നാല് കെ ഫോണ് കേസ് തള്ളിയിട്ടില്ലെന്ന് വി ഡി സതീശന് പറഞ്ഞു. സര്ക്കാരിന് പറയാനുള്ളത് കൂടി കോടതി കേള്ക്കും. അഞ്ച് ശതമാനം പേര്ക്ക് പോലും കെ ഫോണ് സൗജന്യമായി കൊടുത്തിട്ടില്ല. പദ്ധതി അഴിമതിയാണെന്നും പദ്ധതി പൂര്ത്തിയായിട്ടില്ലെന്നും കിട്ടാത്ത നീതിക്ക് വേണ്ടിയാണ് കോടതിയില് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us