രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അപ്പീൽ പരിഗണിക്കുന്നത് ജനുവരി 17ലേയ്ക്ക് മാറ്റി സെഷൻസ് കോടതി

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി II ജാമ്യാപേക്ഷ തള്ളിയതിനെതിരെയായിരുന്നു അപ്പീൽ

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അപ്പീൽ പരിഗണിക്കുന്നത് ജനുവരി 17ലേയ്ക്ക് മാറ്റി സെഷൻസ് കോടതി
dot image

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്ച്ച് അതിക്രമകേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അപ്പീൽ ജനുവരി17ലേക്ക് മാറ്റി തിരുവനന്തപുരം സെഷൻസ് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി II ജാമ്യാപേക്ഷ തള്ളിയതിനെതിരായ അപ്പീലാണ് സെഷൻസ് കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയത്. ജനുവരി ഒമ്പതിന് സെക്രട്ടറിയേറ്റ് അതിക്രമക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി II രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us