വ്യാജ വാര്ത്തകള്ക്കെതിരെ നിയമനടപടി സ്വീകരിച്ചു: റിപ്പോര്ട്ടര് ടിവി മാനേജ്മെന്റ്

ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില് സ്വീകരിക്കില്ലെന്നും മാനേജ്മെന്റ് കൂട്ടിച്ചേര്ത്തു.

വ്യാജ വാര്ത്തകള്ക്കെതിരെ നിയമനടപടി സ്വീകരിച്ചു: റിപ്പോര്ട്ടര് ടിവി മാനേജ്മെന്റ്
dot image

കൊച്ചി: റിപ്പോര്ട്ടര് ടിവിക്കെതിരെ വ്യാജവാര്ത്ത നല്കിയ മാധ്യമത്തിനും പ്രചരിപ്പിച്ച വ്യക്തികള്ക്കുമെതിരെ നിയമനടപടി സ്വീകരിച്ചെന്ന് റിപ്പോര്ട്ടര് ടിവി മാനേജ്മെന്റ് അറിയിച്ചു. റിപ്പോര്ട്ടര് ടിവിക്കെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ വാര്ത്ത കഴിഞ്ഞ ദിവസം ഒരു മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഈ സ്ഥാപനത്തിനും പ്രചരിപ്പിച്ച വ്യക്തികള്ക്കുമെതിരെയാണ് നിയമ നടപടി സ്വീകരിച്ചത്. ഈ തരത്തില് അപകീര്ത്തിപരമായ പ്രചരണം നടത്തുന്നവര്ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില് സ്വീകരിക്കില്ലെന്നും മാനേജ്മെന്റ് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us