
/topnews/kerala/2024/01/09/examines-and-tortures-robin-bus-owner-in-high-court
കൊച്ചി: മോട്ടോര് വാഹന വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിച്ച് റോബിന് ബസ് ഉടമ ഗിരീഷ്. തുടര്ച്ചയായി പരിശോധനകള് നടത്തുന്നുവെന്നും ബസ് പിടിച്ചെടുക്കുന്നുവെന്നും ആരോപിച്ചാണ് ഹര്ജി.
കോടതി ഉത്തരവിട്ടിട്ടും നിയമപരമായി നടത്തുന്ന ബസ് സര്വീസ് തടസപ്പെടുത്താനാണ് ഉദ്യോഗസ്ഥര് ശ്രമിക്കുന്നതെന്നാണ് ഉടമ ഗിരീഷിന്റെ പരാതി. ഹര്ജി ഫയലില് സ്വീകരിച്ച ഹൈക്കോടതി ഇക്കാര്യത്തില് സത്യവാങ്മൂലം സമര്പ്പിക്കാന് ഗതാഗത സെക്രട്ടറിക്ക് നിര്ദേശം നല്കി.