
/topnews/kerala/2024/01/08/harivarasanam-award-to-tamil-playback-singer-pk-veeramanidasan
തിരുവനന്തപുരം: ഈ വര്ഷത്തെ ഹരിവരാസനം പുരസ്കാരം തമിഴ് പിന്നണി ഗായകന് പി കെ വീരമണി ദാസന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 15ന് രാത്രി എട്ട് മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില് മന്ത്രി കെ രാധാകൃഷ്ണന് സമ്മാനിക്കും.
സര്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സര്ഗാത്മക പ്രവര്ത്തനങ്ങള് പരിഗണിച്ചാണ് പുരസ്കാരം. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ഇരുമുടി, സ്വാമിമാരേ അയ്യപ്പന്മാരെ തുടങ്ങി 6000ത്തോളം ഭക്തി ഗാനങ്ങള് വീരമണി ദാസന് ആലപിച്ചിട്ടുണ്ട്.