മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77-കാരൻ കസ്റ്റഡിയിൽ

കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തു.

dot image

പാലക്കാട്: നടുപ്പുണിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ എഴുപത്തിഏഴുകാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു അതിക്രമം നടന്നത്. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്.

വൈഗ കൊല കേസ്; വിധി ഇന്ന്

കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തു. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പിടിയിലായ 77-കാരനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നാണ് വിവരം. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

dot image
To advertise here,contact us
dot image