
May 18, 2025
03:45 AM
ആലുവ: രാഷ്ട്രപിതാവിനെ വിദ്യാർത്ഥി നേതാവ് അപമാനിച്ചെന്ന് പരാതി. ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അദീൻ നാസറിനെതിരെയാണ് പരാതി. ക്രിസ്മസ് ആഘോഷത്തിനിടെ കോളേജിലെ മഹാത്മാഗാന്ധി പ്രതിമയിൽ അദീൻ കറുത്ത കണ്ണട ധരിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ അമീനാണ് പരാതി നൽകിയത്. രാഷ്ട്രപിതാവിനെ പൊതുമധ്യത്തിൽ അപമാനിച്ചതിന് കർശന നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.