വീട്ടമ്മമാരെ കബളിപ്പിച്ച് ബാങ്ക് വായ്പയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

20 വീട്ടമ്മമാർ തട്ടിപ്പിന് ഇരയായി

വീട്ടമ്മമാരെ കബളിപ്പിച്ച് ബാങ്ക് വായ്പയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്
dot image

തിരുവനന്തപുരം: ചെറിയതുറയിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ബാങ്ക് വായ്പയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. സ്വയം സഹായ സംഘങ്ങളുടെ പേരിൽ 25 ലക്ഷം രൂപയാണ് തട്ടിയത്. ചെറിയതുറ സ്വദേശി ഗ്രെയ്സിയാണ് മുഖ്യ ആസൂത്രക. 20 വീട്ടമ്മമാർ തട്ടിപ്പിന് ഇരയായി. ഫോർട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.

കരിപ്പൂരില് വീണ്ടും സ്വര്ണവേട്ട; 1008 ഗ്രാം സ്വര്ണം പിടികൂടി

സംരംഭങ്ങൾ തുടങ്ങാൻ വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംരംഭങ്ങൾ തുടങ്ങാൻ വീട്ടമ്മമാരെ ഉൾപ്പെടുത്തി സംഘങ്ങൾ രൂപീകരിച്ചത് ഗ്രേസിയാണ്. ഇരുപത് പേരുള്ള അഞ്ച് സംഘങ്ങളുടെ പേരിൽ ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചക്കൽ ശാഖയിൽ നിന്നും 25 ലക്ഷം രൂപ വായ്പ എടുത്തു. തുക പൂവച്ചൽ സ്വദേശിയായ അനീഷിന്റെ അക്കൗണ്ടിലേക്കാണ് മാറ്റിയത്. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വീട്ടമ്മമാർ മനസ്സിലാക്കിയത്.

വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

തങ്ങളുടെ അറിവില്ലാതെയാണ് ഗ്രേസിയും സംഘവും വായ്പ തട്ടിയെടുത്തതെന്ന് വീട്ടമ്മമാർ ആരോപിച്ചു. പണം തിരിച്ചടച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യൻ ബാങ്ക്. ഇതോടെ ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് വീട്ടമ്മമാർ പറയുന്നു. ഗ്രേസി, അനീഷ്, അനു, അഖില, ഇന്ത്യൻ ബാങ്ക് മാനേജർ രാജേഷ് എന്നിവരെ പ്രതിചേർത്താണ് ഫോർട്ട് പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us