യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; മുഖ്യ ആസൂത്രകൻ ഒളിവിൽ, ചോദ്യം ചെയ്യലിന് ഹാജരായില്ല

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റാണ് രഞ്ചു. ഇന്ന് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ രഞ്ജുവിന് നോട്ടീസ് നൽകിയിരുന്നു.

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; മുഖ്യ ആസൂത്രകൻ ഒളിവിൽ, ചോദ്യം ചെയ്യലിന് ഹാജരായില്ല
dot image

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകൻ രഞ്ചു ഒളിവിൽ. കേസിലെ പ്രതി എം ജെ രഞ്ചുവാണ് ഒളിവിൽ പോയത്. ഇന്ന് ചോദ്യം ചെയ്യലിന് രഞ്ചു ഹാജരായില്ല. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റാണ് രഞ്ചു. ഇന്ന് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ രഞ്ജുവിന് നോട്ടീസ് നൽകിയിരുന്നു.

അതേസമയം, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. തിരഞ്ഞെടുപ്പ് വ്യാജ രേഖ കേസില് ഏത് ചോദ്യത്തിനും മറുപടി പറയാന് തയ്യാറാണെന്ന് രാഹുല് മാങ്കൂട്ടത്തില് മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിലെ രാഷ്ട്രീയ അജണ്ടയെ രാഷ്ട്രീയമായി നേരിടും. ഒളിക്കാനും മറയ്ക്കാനും ഇല്ലാത്തതിനാല് ആശങ്കയില്ലെന്നും രാഹുല് പറഞ്ഞു. പ്രതിയായിട്ടല്ല, സാക്ഷിയായിട്ടാണ് താന് എത്തിയതെന്നും രാഹുല് പറഞ്ഞു.

'ഒളിക്കാനും മറയ്ക്കാനും ഇല്ലാത്തതിനാല് ആശങ്കയില്ല'; ചോദ്യം ചെയ്യലിനെത്തി രാഹുല് മാങ്കൂട്ടത്തില്

ഇന്ന് രാവിലെ 10 ന് മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് രാഹുല് ഹാജരായത്. കേസില് രാഹുലിന്റെ വിശ്വസ്തരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സംഘടനാ തിരഞ്ഞെടുപ്പിന് തിരിച്ചറിയല് കാര്ഡ് തയ്യാറാക്കിയ കേസില് നാലു പേരെ പ്രത്യേക അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില് നിന്ന് പിടിച്ചെടുത്ത ഡിജിറ്റല് ഡിവൈസുകളില് നിന്നും വ്യാജ തിരിച്ചറിയല് കാര്ഡ് പിടികൂടിയെന്നാണ് പൊലീസ് റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നത്. പ്രതികളില് നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. കേസിലെ രണ്ടു പ്രധാനപ്പെട്ട പ്രതികളെ രാഹുലിന്റെ കാറില് നിന്നാണ് പിടികൂടിയത്.

അതിനിടെ, കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജയ്സൺ മുകളേലിനെ പ്രതി ചേർക്കാൻ തീരുമാനമായി. ആപ്പ് ഉപയോഗിച്ച് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന്റെ മുഖ്യകണ്ണി ജെയ്സനാണ്. വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കാൻ ജയ്സൺ സാങ്കേതിക സഹായം നൽകിയെന്നും പൊലീസ് പറഞ്ഞു. റിപ്പോർട്ട് തിരുവനന്തപുരം സിജിഎം കോടതിയിൽ സമർപ്പിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us