
കൊച്ചി: ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ആകാശപറവകളോടൊപ്പം ഒരു സായാഹ്നം സംഘടിപ്പിച്ച് കെപിസിസി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി. കെപിസിസി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി അശരണർക്കും ആലംബഹീനർക്കും കൂടൊരുക്കുന്ന മലയാറ്റൂർ ആകാശപറവയിലെ അന്തേവാസികളോടൊപ്പം ഇന്ദിരാഗാന്ധിയുടെ നൂറ്റിയാറാമത് ജന്മദിനം ആഘോഷിച്ചു.
അങ്കമാലി എംഎൽഎ റോജി എം ജോൺ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. കെപിസിസി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.