സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും; കെ സുരേന്ദ്രൻ ഒന്നാംപ്രതി

സുൽത്താൻ ബത്തേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സി കെ ജാനു രണ്ടാം പ്രതിയാണ്.

dot image

കൽപ്പറ്റ: സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സുൽത്താൻ ബത്തേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഒന്നാം പ്രതി. സി കെ ജാനു രണ്ടാം പ്രതിയാണ്. കേസിലെ ഡിജിറ്റൽ തെളിവുകൾ നിർണായകമാവും. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി കൽപ്പറ്റയിലെ ക്രൈബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു. സി കെ ജാനുവും ചോദ്യം ചെയ്യലിനായി ഹാജരായി. സുല്ത്താന്ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് കള്ളക്കേസാണെന്നും ലീഗ് നേതാവിൻ്റെ പരാതിയിൽ രാഷ്ട്രീയ പ്രേരിതമായി എടുത്തതാണ് കേസെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. അന്വേഷണ ഏജൻസികളും ലോകായുക്തയും സർക്കാരിൻ്റെ വരുതിയിലാണ്. ഇപ്പോഴത്തെ ചോദ്യം ചെയ്യൽ സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും തിരഞ്ഞെടുപ്പ് കോഴക്കേസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായതിന് ശേഷം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സുല്ത്താന്ബത്തേരി നിയമസഭാ മണ്ഡലത്തില് എന്ഡിഎ സ്ഥാനാര്ത്ഥിയായി മത്സരിക്കാന് സി കെ ജാനുവിന് 50 ലക്ഷം രൂപ നല്കിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. 2021 മാര്ച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില് വെച്ച് 10 ലക്ഷം രൂപയും സുല്ത്താന്ബത്തേരിയില് വെച്ച് 40 ലക്ഷം രൂപയും നൽകിയെന്നുമായിരുന്നു പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നല്കിയത്.

dot image
To advertise here,contact us
dot image