
തിരുവനന്തപുരം: കടകംപള്ളി ഭൂവുടമകളുടെ പവര് ഓഫ് അറ്റോണിയെ ഭീഷണിപ്പെടുത്തിയെന്ന കേസില് ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിം രാജ് കുറ്റവിമുക്തൻ. തിരുവനന്തപുരം സിബിഐ കോടതിയാണ് സലിം രാജിനെ കുറ്റവിമുക്തനാക്കിയത്. സലിം രാജിനെതിരായ ഭീഷണിപ്പെടുത്തൽ കുറ്റം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. കേസില് ആകെയുള്ള രണ്ട് പ്രതികളെയും കുറ്റവിമുക്തരാക്കി.