'തിരക്കുകള്ക്കിടയിലും സന്ദര്ശിക്കുന്നതിനും സ്നേഹം പങ്കിടുന്നതിനും സമയം കണ്ടെത്തിയതില് സന്തോഷം'

പലസ്തീന് ഐക്യദാര്ഢ്യ റാലി ഉള്പ്പെടെ കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില് പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി മര്ക്കസില് എത്തിയത്.

'തിരക്കുകള്ക്കിടയിലും സന്ദര്ശിക്കുന്നതിനും സ്നേഹം പങ്കിടുന്നതിനും സമയം കണ്ടെത്തിയതില് സന്തോഷം'
dot image

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരെ സന്ദര്ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പലസ്തീന് ഐക്യദാര്ഢ്യ റാലി ഉള്പ്പെടെ കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില് പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി മര്ക്കസില് എത്തിയത്.

കാന്തപുരത്തോട് സുഖവിവരങ്ങള് ആരാഞ്ഞ മുഖ്യമന്ത്രി അരമണിക്കൂറോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നുവെന്നും തിരക്കുകള്ക്കിടയിലും സന്ദര്ശിക്കുന്നതിനും സ്നേഹം പങ്കിടുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചതായും സന്ദര്ശനത്തിന് ശേഷം കാന്തപുരം പറഞ്ഞു.

സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന് മാസ്റ്റര്, ഹജ്ജ് കമ്മറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി, എസ്വൈഎസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല് മജീദ് കക്കാട്, മലപ്പുറം സഹകരണ സ്പിന്നിങ് മില് ചെയര്മാന് പി മുഹമ്മദ് യൂസുഫ് എന്നിവര് സന്നിഹിതരായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us