തലശേരിയിൽ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം; സിക വൈറസ് ബാധ പരിശോധിക്കും

പ്രദേശത്ത് കർശനമായ കൊതുക് നശീകരണ-ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

dot image

കണ്ണൂർ: തലശേരിയിൽ ഇരുപതിലധികം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ പരിശോധന നടത്താൻ ജില്ലാ ആരോഗ്യ വിഭാഗം. കഴിഞ്ഞ ആഴ്ച തലശേരി ജില്ലാ കോടതി സമുച്ചയത്തിൽ പടർന്ന് പിടിച്ച സിക വൈറസ് ബാധയാണോ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളിലേക്കും വ്യാപിച്ചത് എന്ന കാര്യം പരിശോധിക്കും. പ്രദേശത്ത് കർശനമായ കൊതുക് നശീകരണ-ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

തലശേരി ജനറൽ ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അഞ്ച് വിദ്യാർത്ഥിനികൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. മുൻകരുതൽ നടപടിയായി മാത്രമാണ് വിദ്യാർത്ഥിനികളെ പരിയാരത്തേക്ക് മാറ്റിയത്. അതേസമയം വിദ്യാർത്ഥിനികളിൽ സിക വൈറസ് ലക്ഷണങ്ങൾ പ്രകടമായാൽ രക്ത- സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാനാണ് ആരോഗ്യ വിഭാഗം ആലോചിക്കുന്നത്.

dot image
To advertise here,contact us
dot image