അതിശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മൂന്നിടത്ത് യെല്ലോ അലേർട്ട്

മധ്യ വടക്കൻ ജില്ലകളിൽ മഴ കനക്കും. കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റുകളാണ് മഴയ്ക്ക് കാരണം. പലയിടത്തും രാവിലെ മുതൽ മഴ ലഭിക്കും.

അതിശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മൂന്നിടത്ത് യെല്ലോ അലേർട്ട്
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മധ്യ വടക്കൻ ജില്ലകളിൽ മഴ കനക്കും. കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റുകളാണ് മഴയ്ക്ക് കാരണം. പലയിടത്തും രാവിലെ മുതൽ മഴ ലഭിക്കും. ഇടിമിന്നലിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രത നിർദേശം നൽകി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us