
May 16, 2025
09:12 PM
കൊച്ചി: കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും.
കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കാനുണ്ട്. ഐഇഡിക്കായി ഗുണ്ടുകൾ വാങ്ങിയ കടയിലും റിമോട്ട് കൺട്രോളറുകളും ഇലക്ട്രിക് സാമഗ്രികളും വാങ്ങിയ സ്ഥാപനങ്ങളിലും ഇയാളെ എത്തിച്ച് തെളിവെടുക്കണം. തുടർന്ന് ചോദ്യം ചെയ്യലും മൊഴിയെടുപ്പും നടത്തും.
അതിശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മൂന്നിടത്ത് യെല്ലോ അലേർട്ട്തിരിച്ചറിയൽ പരേഡ് കഴിഞ്ഞ ദിവസം പൂർത്തിയായി. പത്തിലധികം പേർക്ക് നോട്ടീസ് നൽകിയെങ്കിലും മൂന്ന് പേർ മാത്രമാണ് ഹാജരായത്. ഇവർ പ്രതിയെ തിരിച്ചറിഞ്ഞു. സ്ഫോടനത്തിന് മുൻപ് ഡൊമനിക്കിന് ദുരൂഹമായ ഫോൺകോൾ വന്നതായി ഭാര്യ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ ഫോൺകോൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.