/topnews/kerala/2023/11/04/helicopter-accident-at-kochi-naval-headquarters-one-died

കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരാൾ മരിച്ചു

ഐ എൻ എസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്.

dot image

കൊച്ചി: കൊച്ചിയിൽ ഹെലികോപ്ടർ അപകടത്തിൽ ഒരാൾ മരിച്ചു. ഐ എൻ എസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്.

കൊച്ചിയിലെ ആദ്യ വിമാനത്താവളവും നാവികസേനയുടെ ഏറ്റവും പഴയ എയർസ്റ്റേഷനുമാണ് ഐ എൻ എസ് ഗരുഡ. റൺവേയിലാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഹെലികോപ്ടറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയാണോ മറ്റേതെങ്കിലും സാഹചര്യത്തിലാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us