
കോട്ടയം: രാജ്യത്ത് ജാതി സെൻസസ് അനിവാര്യമെന്ന് കെപിഎംഎസ്. ജാതി സെൻസസ് ശരിയായ സ്ഥിതിവിവര കണക്ക് ലഭിക്കുന്നതിന് ഗുണകരമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ചരിത്രപരമായ അപരാധത്തിന് രാഷ്ട്രീയ പാർട്ടികൾ പ്രായശ്ചിത്തം ചെയ്യേണ്ട ഘട്ടമാണിത്. ഇടതു സർക്കാർ ജാതി സെൻസസ് നടപ്പാക്കിയില്ലെങ്കിൽ സർക്കാർ പിന്നോക്ക വിഭാഗങ്ങളുടെ വിചാരണയ്ക്ക് വിധേയമാകുമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിനെ തുടർന്ന് അറസ്റ്റിലായ നടൻ വിനായകനെ കെപിഎംഎസ് തള്ളി. വിനായകനെ പോലുള്ളവർ നാടിൻ്റെ പൊതു സ്വത്ത് ആണെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു. ഇത്തരക്കാർ പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകളുണ്ട്. വിഷയം ജാതി കൊണ്ട് അടയ്ക്കേണ്ടന്നും പുന്നല ശ്രീകുമാർ അഭിപ്രായപ്പെട്ടു. വിധേയമാക്കപ്പെട്ട ആളുടെ മനോഗതി പോലെയിരിക്കുമെന്ന് സുരേഷ് ഗോപി വിഷയത്തിൽ പുന്നല ശ്രീകുമാർ പ്രതികരിച്ചു.