
/topnews/kerala/2023/10/23/janata-dals-national-general-secretary-a-neelalohitadas-termed-hd-deve-gowdas-remarks-as-a-breach-of-discipline
തിരുവനന്തപുരം: എച്ച് ഡി ദേവഗൗഡയുടെ പരാമർശം അച്ചടക്കലംഘനമാണെന്ന് ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി എ നീലലോഹിതദാസ്. അച്ചടക്ക ലംഘനത്തിന് ദേവഗൗഡയ്ക്ക് എതിരെ നടപടി എടുക്കും. യഥാർത്ഥ ജനതാദൾ എസ് ഗൗഡയല്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഗൗഡ വിരുദ്ധ പക്ഷത്താണ്. ഇതിനായി ജനതാദൾ എസ് ദേശീയ സമിതി വിളിക്കുമെന്നും നീലലോഹിതദാസ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ഈ മാസം 27 ന് നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. ഭാവി പരിപാടി സംബന്ധിച്ച റിപ്പോർട്ട് യോഗത്തിൽ വെയ്ക്കുമെന്നും നീലലോഹിതദാസ് പറഞ്ഞു.
എൻഡിഎ സഖ്യത്തിലേക്ക് പോകാനുളള തീരുമാനത്തിന് കേരള ഘടകത്തിന്റെ പിന്തുണയുണ്ടെന്നായിരുന്നു ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവഗൗഡ പറഞ്ഞത്. കേരള ഘടകത്തിനെ ഇടതു മുന്നണിയിൽ നില നിർത്തുന്നത് സിപിഐഎമ്മിന്റെ മഹാമനസ്കത ആണെന്നായിരുന്നു എച്ച് ഡി കുമാരസ്വാമിയുടെ പരാമർശം. ഈ പ്രതികരണങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും നേതൃയോഗം വിളിച്ചത്. ദേശീയ നേതൃത്വത്തിൽ നിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിക്കാനുളള മുൻ തീരുമാനം കൂടുതൽ വ്യക്തതയോടെ പ്രഖ്യാപിക്കുകയാണ് യോഗം വിളിച്ചതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ദേവഗൗഡയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടിയുടെ ദേശീയ കൗൺസിൽ വിളിക്കുന്നതും ആലോചിക്കും.
ദേവഗൗഡയുടേത് അസംബന്ധ പ്രസ്താവന: പിണറായി വിജയന്