/topnews/kerala/2023/10/23/ak-balan-against-mathew-kuzhalnadan

മാത്യു കുഴല്നാടന് ഓരോ ദിവസവും കള്ള പ്രചാരണം നടത്തികൊണ്ടിരിക്കുന്നു ; എ കെ ബാലന്

കുഴല്നാടന് ഓരോ ദിവസവും കള്ള പ്രചാരണം നടത്തികൊണ്ടിരിക്കുന്നു. വീണിടം വിദ്യയാക്കരുത്. ഇത് കേരള ജനത കാണുന്നുണ്ടെന്നും എ കെ ബാലന് പറഞ്ഞു.

dot image

പാലക്കാട്: സിഎംആര്എല് കമ്പനിയില് നിന്ന് വീണ വിജയന് പണം സ്വീകരിച്ചത് മാസപ്പടി എന്ന് പറയാന് തലയില് വെളിച്ചമുള്ള ഒരാള്ക്കും പറയാന് കഴിയില്ലെന്ന് സിപി ഐഎം നേതാവ് എ കെ ബാലന്. നിയമപരമായി ഉള്ള കരാറില് അടച്ച തുക മാസപ്പടി അല്ല. ഈ മലക്കം മറിച്ചില് കേരളത്തിലെ ജനങ്ങള് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാത്യു കുഴല്നാടന് ആവശ്യമെങ്കില് കോടതിയില് പോകാം. കുഴല്നാടന് ഓരോ ദിവസവും കള്ള പ്രചാരണം നടത്തികൊണ്ടിരിക്കുന്നു. വീണിടം വിദ്യയാക്കരുത്. ഇത് കേരള ജനത കാണുന്നുണ്ടെന്നും എ കെ ബാലന് പറഞ്ഞു.

മാസപ്പടി വിവാദത്തില് വീണാ വിജയനെതിരായ ആരോപണങ്ങളിലുറച്ച് കോണ്ഗ്രസ് എംഎല്എ മാത്യു കുഴല്നാടന്. നികുതിയടച്ചോ എന്നല്ല, മാസപ്പടി വാങ്ങിയോ എന്നതാണ് വിഷയമെന്നും മാത്യു കുഴല്നാടന് പറഞ്ഞു. ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് വീണയ്ക്ക് ജിഎസ്ടി രജിസ്ട്രേഷന് ഇല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും മാത്യു കുഴല്നാടന് ആവര്ത്തിച്ച് പറഞ്ഞു. വീണ വിജയന് ജിഎസ്ടി അടച്ചുവെന്ന് വ്യക്തമാക്കിയ ധനവകുപ്പ് എന്നാല് കേരള ജനതയെ തെറ്റിദ്ധരിപ്പിച്ചു. കേരളത്തെ തെറ്റിദ്ധരിപ്പിച്ച ധനമന്ത്രിയും ധനവകുപ്പും മാപ്പ് പറയണം. ധനവകുപ്പിന്റേത് കത്തല്ല, കാപ്സ്യൂള് ആണെന്നും കുഴല്നാടന് പറഞ്ഞു.

ഇന്ററിം സെറ്റില്മെന്റ് റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നലെ സിപിഐഎം വിണയെ പ്രതിരോധിച്ചു. ചോദ്യങ്ങളുയര്ത്തിയ താന് നികുതി വെട്ടിച്ചതായി ആരോപിക്കുകയും ചെയ്തു. അപ്പോഴാണ് മാസപ്പടിയിലെ ജിഎസ്ടി വിഷയം താന് ഉന്നയിച്ചത്. ഇവിടെ വിഷയം ജിഎസ്ടി അല്ല മാസപ്പടിയാണ്. ധന വകുപ്പ് നല്കിയ മറുപടി കത്തില് 1.72 കോടി നികുതി ഒടുക്കിയോ എന്ന് വ്യക്തമല്ല. സിഎംആര്എല്ലിന് എക്സാലോജിക്കുമായും വീണ വിജയനുമായും ഓരോ കരാര് ഉണ്ടായിരുന്നു. രണ്ട് സ്ട്രീം വഴിയും പണം വന്നിട്ടുണ്ട്. 1.1.2017 മുതല് 1.7.2017 വരെ 60 ലക്ഷം രൂപ വീണയുടെ അകൗണ്ടിലേക്ക് വന്നിരുന്നു. വീണയുടെ ജിഎസ്ടി നമ്പര് പുറത്തുവിട്ടാണ് മാത്യു ഇക്കാര്യങ്ങള് ആരോപിച്ചത്. 17.01.2018 ലാണ് വീണ ജിഎസ്ടി രജിസ്ട്രേഷന് എടുത്തത്. അതുവരെ വാങ്ങിയ പണത്തിന് വീണയ്ക്ക് ജിഎസ്ടി അടയ്ക്കാനാകില്ല.

എക്സാലോജിക്കിന് മുമ്പേ സര്വീസ് ടാക്സ് രജിസ്ട്രേഷന് ഉണ്ട്. 1.7.17 നാണ് കമ്പനിക്ക് ജിഎസ്ടി രജിസ്ട്രേഷന് ലഭിച്ചത്. സ്വന്തമായി ജിഎസ്ടി രജിസ്ട്രേഷന് ലഭിക്കുന്നതിന് മുന്പ് വീണ എങ്ങനെ ജിഎസ്ടി അടയ്ക്കും? അച്ഛന്റെ പ്രത്യേക ആക്ഷന് വഴിയാണോ അടയ്ക്കുക? എന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിക്ക് നല്കിയ കത്തില് വീണ കൂടി വാങ്ങിയ 1.72 കോടിയെപ്പറ്റി കൃത്യമായി ചോദിച്ചിട്ടുണ്ട്. പിണറായിയുടെ കുടുംബം നടത്തിയ കൊള്ളയ്ക്ക് സര്ക്കാര് കൂട്ടുനില്ക്കുന്നതിന്റെ തെളിവാണ് ധനവകുപ്പിന്റെ കത്ത്. സിഎംആര്എല്ലിലേത് പോലെ സാന്റാമോണിക്കയിലും ജിഎസ്ടി ഇന്റലിജന്സ് ക്രമക്കേട് കണ്ടെത്തി. എന്നാല് വീണ വിജയന്റെ കമ്പനി ബന്ധം പുറത്തുവന്നപ്പോള് അന്വേഷണം നിലച്ചു. വീണയ്ക്ക് താന് ആരോപിക്കുന്നതിന് മുന്പ് ജിഎസ്ടി രജിസ്ട്രേഷനോ അതിനുമുമ്പ് സര്വീസ് ടാക്സോ ഉണ്ടെന്ന് തെളിയിച്ചാല് താന് തിരുത്താമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us