/topnews/kerala/2023/09/29/opposition-leader-v-d-satheesan-letter-governor-over-manikumar-appointment

മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കരുത്; ഗവർണർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

മാനദണ്ഡങ്ങള്ക്ക് വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണ് സമിതി യോഗത്തില് സര്ക്കാര് നിര്ദേശിച്ചത്

dot image

തിരുവനന്തപുരം: ഹൈക്കോടതി മുന് ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന് ചെയര്മാനായി നിയമിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം. സര്ക്കാരിന്റെ ശുപാര്ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഗവര്ണര്ക്ക് കത്ത് നല്കി.

പക്ഷപാതരഹിതമായി പ്രവര്ത്തിക്കാന് എസ് മണികുമാറിന് കഴിയുമോയെന്ന ആശങ്കയാണ് കത്തില് ചൂണ്ടികാട്ടുന്നത്. മനുഷ്യാവകാശ കമ്മിഷന് ചെയര്മാനെ തെരഞ്ഞെടുക്കുന്ന സമതിയിലും എസ് മണികുമാറിനെ നിയമിക്കുന്നതിനെതിരായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തില് പറയുന്നു.

മാനദണ്ഡങ്ങള്ക്ക് വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണ് സമിതി യോഗത്തില് സര്ക്കാര് നിര്ദേശിച്ചത്. ഏകപക്ഷീയമായി ഒരു പേര് അടിച്ചേല്പ്പിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും ദുരൂഹവുമാണെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി, സ്പീക്കര്, പ്രതിപക്ഷ നേതാവ് എന്നിവര് ഉള്പ്പെട്ട സമിതിയാണ് മനുഷ്യാവകാശ കമ്മീഷന് ചെയര്മാനെ നിയോഗിക്കുന്നത്.

ഹൈക്കോടതിയില് നിന്ന് വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ജസ്റ്റിസ് മുഖ്യമന്ത്രിയുടെ വിരുന്നില് പങ്കെടുത്തിരുന്നു. വിരുന്ന് വിവാദമായതോടൊപ്പം മണികുമാര് സര്ക്കാര് പദവികളിലേക്ക് വരുമെന്ന് പ്രചരിച്ചിരുന്നു. പിന്നാലെയാണ് നിയമനം. ഏപ്രില് 24നാണ് എസ് മണികുമാര് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ചത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us