കരിപ്പൂരിൽ വൻ സ്വർണവേട്ട; അഞ്ചര കിലോ സ്വർണം പിടിച്ചെടുത്തു

സ്വർണം കടത്താൻ ശ്രമിച്ച അഞ്ചു പേരെ കസ്റ്റംസ് പിടികൂടി

കരിപ്പൂരിൽ വൻ സ്വർണവേട്ട; അഞ്ചര കിലോ സ്വർണം പിടിച്ചെടുത്തു
dot image

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സ്വർണം കടത്താൻ ശ്രമിച്ച അഞ്ചു പേരെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് പിടിയിലായത്.

മൂന്ന് കോടിയോളം വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. മറ്റൊരു പ്രതിയായ ലിഗേഷിനെ സിഐഎസ്എഫ് പിടികൂടി കസ്റ്റംസിനെ ഏൽപ്പിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us