
/topnews/kerala/2023/09/24/cpim-assessment-that-cyber-attack-against-achu-oommen-has-gone-to-extreme
തിരുവനന്തപുരം: ഉമ്മന് ചാണ്ടിയുടെ മകള് അച്ചു ഉമ്മനെതിരെയുള്ള സൈബര് പ്രചരണം അതിരുവിട്ടുവെന്ന് സിപിഐഎം വിലയിരുത്തല്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൈബര് ഗ്രൂപ്പുകളില് നടന്ന പ്രചാരണം അതിരുവിട്ടെന്നാണ് സംസ്ഥാനസമിതി വിലയിരുത്തിയത്. ഇതിന്റെ പേരില് പാര്ട്ടിക്ക് പഴി കേള്ക്കേണ്ടി വന്നു. ഇത്തരം പിഴവുകള് ആവര്ത്തിക്കാതിരിക്കാന് പ്രത്യേകം നിര്ദേശം നല്കാനാണ് തീരുമാനം.
മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവര്ത്തനം സംബന്ധിച്ച് സംബന്ധിച്ച് വിമര്ശനം ഉയര്ന്ന സാഹചര്യത്തില് ഇതിന് വേണ്ട നടപടി സ്വീകരിക്കാന് സിപിഐഎം നിര്ദേശം നല്കും. മന്ത്രിമാരുടെ ഓഫീസുകള് രാത്രി ഒമ്പത് മണി വരെ പ്രവര്ത്തിക്കണമെന്നാണ് ഉയര്ന്ന പൊതുനിര്ദേശം. പ്രവര്ത്തനങ്ങള് കാര്യക്ഷമമായി സമയബന്ധിതമായി തന്നെ പൂര്ത്തിയാക്കണമെന്നാണ് നിര്ദേശം.
എകെജി സെന്ററിന് കീഴിലെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ പ്രവര്ത്തനം കൂടുതല് മെച്ചപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഉള്ളടക്കം മെച്ചപ്പെടുത്തി സാമൂഹിക മാധ്യമങ്ങള് വഴിയുള്ള പ്രചാരണം നടത്താനാണ് തീരുമാനം. നിരവധി സോഷ്യല് മീഡിയ ഗ്രൂപ്പുകളും സംസ്ഥാനം മുതല് ലോക്കല് കമ്മിറ്റിതലം വരെ സാമൂഹികമാധ്യമകമ്മിറ്റികളും ചുമതലപ്പെടുത്തിയവരുമുണ്ടെങ്കിലും ഏകീകൃത സ്വഭാവത്തില് പ്രവര്ത്തിക്കുന്നില്ലെന്ന് വിമര്ശനമുയര്ന്നിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക