ഓണം ബമ്പര് വില്പ്പനയില് സര്വ്വകാല റെക്കോര്ഡ്; 75 ലക്ഷം കടക്കുമെന്ന് പ്രതീക്ഷ

ഇനി നാല് ദിവസം മാത്രമാണ് നറുക്കെടുപ്പിനുള്ളത്

dot image

തിരുവനന്തപുരം: ഓണം ബമ്പര് വില്പ്പനയില് സര്വ്വകാല റെക്കോര്ഡ്. വെള്ളിയാഴ്ച്ചവരെ വിറ്റത് 67.31 ലക്ഷം ടിക്കറ്റുകളാണ്. 66.5 ലക്ഷം ടിക്കറ്റുകളെന്ന കഴിഞ്ഞവര്ഷത്തെ റിക്കോര്ഡാണ് മറികടന്നത്. 51 ദിവസം കൊണ്ടാണ് 67.31 ലക്ഷം ടിക്കറ്റ് വിറ്റത്. ടിക്കറ്റ് വില്പ്പന 75 ലക്ഷം കടക്കുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്.

ഇനി നാല് ദിവസം മാത്രമാണ് നറുക്കെടുപ്പിനുള്ളത്. മണ്സൂണ് ബമ്പര് പിരിവിട്ടെടുത്ത ഹരിതകര്മ്മ സേനാംഗങ്ങള്ക്ക് ഒന്നാം സമ്മാനം അടിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാവും ബമ്പര് വില്പ്പന. നാല് ഘട്ടങ്ങളിലായി 80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 90 ലക്ഷം ടിക്കറ്റുകള് അച്ചടിക്കാനാണ് അനുമതി. വില്പ്പന ആരംഭിച്ച ജൂലൈ 27 ന് 4,41,600 ടിക്കറ്റുകള് വിറ്റിരുന്നു.

കഴിഞ്ഞവര്ഷം 67.5 ലക്ഷം ഓണം ബമ്പര് അച്ചടിച്ചതില് 66,55,914 എണ്ണം വിറ്റിരുന്നു. സമ്മാനഘടനയില് മാറ്റംവരുത്തിയതും ഇത്തവണ സ്വീകാര്യതയേറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള് 1,36,759 സമ്മാനങ്ങള് ഇക്കുറി കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്ക്ക് നല്കും. കഴിഞ്ഞതവണ ഒരാള്ക്ക് 5 കോടിയായിരുന്നു രണ്ടാംസമ്മാനം.

dot image
To advertise here,contact us
dot image