'ചാണ്ടി ഉമ്മനെ മുഖ്യമന്ത്രിയായി കാണണം, വെട്ടേറ്റതില് സങ്കടമില്ല'; ജോണ്സണ്

പുതുപ്പള്ളിയില് ചാണ്ടി ഉമ്മന് വന്ഭൂരിപക്ഷത്തില് വിജയിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്ന്നുള്ള തര്ക്കത്തിലായിരുന്നു ജോണ്സണ് വെട്ടേറ്റത്

'ചാണ്ടി ഉമ്മനെ മുഖ്യമന്ത്രിയായി കാണണം, വെട്ടേറ്റതില് സങ്കടമില്ല'; ജോണ്സണ്
dot image

കൊച്ചി: ഭാവിയില് ചാണ്ടി ഉമ്മനെ മുഖ്യമന്ത്രിയായി കാണണമെന്ന് അങ്കമാലിയില് വെട്ടേറ്റ ജോണ്സണ്. പുതുപ്പള്ളിയില് ചാണ്ടി ഉമ്മന് വന്ഭൂരിപക്ഷത്തില് വിജയിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്ന്നുള്ള തര്ക്കത്തിലായിരുന്നു ജോണ്സണ് വെട്ടേറ്റത്. വെട്ടേറ്റതില് സങ്കടമില്ലെന്നും ജോണ്സണ് കൂട്ടിച്ചേര്ത്തു.

കോണ്ഗ്രസ് അനുഭാവിയായ ജോണ്സണെ വെട്ടിയ സംഭവത്തില് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ജോണ്സണും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ബന്ധുവുമായ കുന്നേക്കാടന് ദേവസിയുമായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയവുമായി ബന്ധപ്പെട്ട് തര്ക്കമുണ്ടായിരുന്നു. പുതുപ്പള്ളിയില് ചാണ്ടി ഉമ്മന് ജയിക്കുമെന്ന് പറഞ്ഞതാണ് ദേവസിയെ ചൊടിപ്പിച്ചത്.

തുടര്ന്നുണ്ടായ വാക്കുതര്ക്കത്തിനിടെ ദേവസി ജോണ്സണിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജോണ്സണ് സാരമായി പരിക്കേറ്റിട്ടുണ്ട്. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തില് 80,144 വോട്ട് നേടിയാണ് ചാണ്ടി ഉമ്മന് വിജയിച്ചത്. എല്ഡിഎഫ് സ്ഥാനാര്ത്ഥി ജെയ്ക് സി തോമസ് 42,425 വോട്ട് നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us