'ജയസൂര്യ പറഞ്ഞത് നൂറ് ശതമാനം സത്യം'; പിന്തുണച്ച് പാലക്കാട്ടെ ഒരുവിഭാഗം നെല്കര്ഷകര്

മാസങ്ങളായി കര്ഷകര് പല സമരങ്ങള് നടത്തിയിട്ടും സര്ക്കാര് തിരിഞ്ഞു നോക്കിയില്ലെന്നും അവര് കൂട്ടിച്ചേര്ത്തു

dot image

പാലക്കാട്: നടന് ജയസൂര്യയ്ക്ക് പിന്തുണയുമായി പാലക്കാട്ടെ ഒരുവിഭാഗം നെല്കര്ഷകര്. അവസരം ലഭിച്ചപ്പോള് കര്ഷകന്റെ അവസ്ഥ തുറന്ന് കാട്ടുകയാണ് ജയസൂര്യ ചെയ്തത്. ജയസൂര്യയുടെ വാക്കുകള് വിവാദമാക്കേണ്ട കാര്യമില്ലെന്നും കര്ഷകര് പറയുന്നു.

ജയസൂര്യ പറഞ്ഞത് നൂറ് ശതമാനം സത്യം മാത്രമാണ്. മാസങ്ങളായി കര്ഷകര് പല സമരങ്ങള് നടത്തിയിട്ടും സര്ക്കാര് തിരിഞ്ഞു നോക്കിയില്ലെന്നും അവര് കൂട്ടിച്ചേര്ത്തു.

കഴിഞ്ഞ ദിവസം കളമശ്ശേരിയില് കാര്ഷികോത്സവ വേദിയില് വെച്ചായിരുന്നു ജയസൂര്യ നെല് കര്ഷകര്ക്ക് സംഭരണ തുക നല്കാത്തതില് സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ചു. മന്ത്രിമാരായ പി പ്രസാദിനേയും പി രാജീവിനേയും വേദിയില് ഇരുത്തിയാണ് വിമര്ശനം. കര്ഷകര് അവഗണന നേരിടുന്നുവെന്നും അവരുടെ ആവശ്യങ്ങള് നിറവേറ്റണമെന്നുമാണ് നടന് വേദിയില് പറഞ്ഞത്. സപ്ലൈകോയില് നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല് തിരുവോണ ദിനത്തില് പല കര്ഷകരും ഉപവാസ സമരത്തിലാണ്. പുതുതലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറയുന്നവര് കൃഷിക്കാര്ക്ക് എന്താണ് സര്ക്കാരില് നിന്ന് ലഭിക്കുന്നതെന്ന് അറിയണമെന്നും നടന് വിമര്ശിച്ചു.

അരിയുടെയും പച്ചക്കറികളുടെയും ക്വാളിറ്റി പരിശോധന ഉറപ്പാക്കാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാന് കേരളത്തിലുള്ളവര്ക്കും അവകാശമുണ്ടെന്നും നടന് പറഞ്ഞു. തന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് കര്ഷകരുടെ പ്രതിസന്ധികളെ കുറിച്ച് ജയസൂര്യ സംസാരിച്ചത്. പിന്നാലെ ജയസൂര്യയുടെ വാദം തള്ളി മന്ത്രിമാര് രംഗത്തെത്തിയിരുന്നു.

dot image
To advertise here,contact us
dot image