ഓണത്തിനെത്തുന്നത് ശുദ്ധമായ പാല്; പരിശോധനകളില് 'ക്ലീന്ചിറ്റ്'

അഞ്ച് ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്

dot image

തിരുവന്തപുരം: ഓണക്കാലത്ത് കേരളത്തിലേക്കെത്തുന്നത് ശുദ്ധമായ പാലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. പാലിലും പാലുല്പ്പന്നങ്ങളിലും രാസപദാര്ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അഞ്ച് ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്.

പാല്, പാല് ഉല്പ്പന്നങ്ങള് എന്നിവയുടെ 653 സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. പരിശോധനകളില് സാമ്പിളുകളിലൊന്നും രാസപദാര്ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കുമളി, പാറശ്ശാല, ആര്യന്കാവ്, മീനാക്ഷിപുരം, വാളയാര് ചെക്ക്പോസ്റ്റുകളിലായിരുന്നു ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന. ക്ഷീരവികസന വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന നടത്തിയത്.

അതേസമയം ഓണക്കാലത്തെ അധിക ഉപയോഗം മുന്നില് കണ്ട് ഒരു കോടി ലിറ്റര് അധികം പാല് സംഭരണമാണ് മില്മ ഉറപ്പാക്കിയിരിക്കുന്നത്. അയല്സംസ്ഥാനങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാല പാല്വരവ് ഉറപ്പാക്കിയിരിക്കുന്നത്. ഓണക്കാലത്ത് പാലിന് 12 ശതമാനം അധിക ഉപഭോഗമാണ് കണക്കുകൂട്ടുന്നത്.

dot image
To advertise here,contact us
dot image