77-ാമത് സ്വാതന്ത്ര്യദിനാഘോഷം; സെൻഡ്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി മുഖ്യമന്ത്രി

27 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരക്കുന്നത്

dot image

തിരുവനന്തപുരം: രാജ്യത്തിന്റെ 77-മത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് രാജ്യത്ത് തുടക്കമായി. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെൻഡ്രൽ സ്റ്റേഡിയത്തിലെത്തി ദേശീയ പതാക ഉയർത്തി. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. വർക്കല എഎസ്പി വി ബി വിജയ് ഭാരത് റെഡ്ഡി ഐപിഎസ് പരേഡ് നയിച്ചത്. 27 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. 9.30 ന് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. നിയമസഭയിൽ സ്പീക്കർ എ എൻ ഷംസീറും പതാക ഉയർത്തും.

കോഴിക്കോട് വെസ്റ്റ്ഹില് ക്യാപ്റ്റന് വിക്രം മൈതാനിയില് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്കോവില് പതാക ഉയര്ത്തും. പൊലീസ്, ഫയര്ഫോഴ്സ്, ടീം കേരള യൂത്ത് ഫോഴ്സ് ഉള്പ്പെടെ 29 പ്ലാറ്റൂണുകൾ പരേഡില് പങ്കെടുക്കും. സ്കൂൾ വിദ്യാര്ത്ഥികള് സാംസ്കാരിക പരിപാടികള് അവതരിപ്പിക്കും. കോട്ടയത്ത് മന്ത്രി റോഷി അഗസ്റ്റിന് ദേശീയ പതാക ഉയര്ത്തി. വയനാട്ടില് വനം മന്ത്രി എകെ ശശീന്ദ്രന് പതാക ഉയർത്തി.

എറണാകുളം ജില്ലയിൽ ദേവസ്വം മന്ത്രി സി രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തുകയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തു. പത്തനംതിട്ടയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പതാക ഉയർത്തി. കണ്ണൂരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയർത്തി.

dot image
To advertise here,contact us
dot image