മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

വള്ളത്തിലേക്ക് വെള്ളം കയറിയതോടെ ഇവർ അപകടത്തിലാവുകയായിരുന്നു

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
dot image

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യബന്ധത്തിന് പോയ കടലമ്മ എന്ന വള്ളത്തിന്റെ വാൽവിൽ ചോർച്ചയുണ്ടായതോടെ 30 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ കുടുങ്ങിയത്. വള്ളത്തിലേക്ക് വെള്ളം കയറിയതോടെ ഇവർ അപകടത്തിലാവുകയായിരുന്നു.

ആളുകളെ രക്ഷപ്പെടുത്തി മറ്റ് വള്ളങ്ങളിലേക്ക് മാറ്റി കരയിലേക്ക് കൊണ്ടുവരികയാണ്. മറ്റൊരു ബോട്ടിൽ കെട്ടി വലിച്ച് വള്ളവും കരയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. ശാന്തിപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കരയിൽ നിന്ന് 19 നോട്ടിക്കൽ മൈൽ അകലെയായിരുന്നു വള്ളം ഉണ്ടായിരുന്നത്. ആറു മണിക്കാണ് ഈ വള്ളം മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us