ഗോകുലം ഗോപാലന്റെ ജന്മദിനം; കൊച്ചിയിൽ ജീവനക്കാര് ആഘോഷം സംഘടിപ്പിച്ചു

രാഷ്ട്രീയ- സിനിമാ - സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആശംസകൾ നേരാനെത്തി

ഗോകുലം ഗോപാലന്റെ ജന്മദിനം; കൊച്ചിയിൽ ജീവനക്കാര് ആഘോഷം സംഘടിപ്പിച്ചു
dot image

കൊച്ചി: ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ ജന്മദിനത്തിന്റെ ഭാഗമായി കൊച്ചിയിൽ അദ്ദേഹത്തിന്റെ ജീവനക്കാര് ആഘോഷം സംഘടിപ്പിച്ചു. 'ധ്വനി'യെന്ന പേരിലുള്ള ചടങ്ങ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ- സിനിമാ - സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആശംസകൾ നേരാനെത്തി. വിപുലമായ പരിപാടികളോടെയാണ് ജീവനക്കാര് ദിനാഘോഷം സംഘടിപ്പിച്ചത്.

ജയസൂര്യ, ഉണ്ണി മുകുന്ദൻ , ദിലീപ്, വിനീത്, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ ആശംസ നേർന്നു. ജീവനക്കാരാണ് തന്റെ വിജയ യാത്രകൾക്ക് കരുത്തു പകരുന്നത് എന്ന് ഗോകുലം ഗോപാലൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഗോകുലം ഗോപാലന്റെ ജന്മദിനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us