മുതലപ്പൊഴിയില് വീണ്ടും അപകടം; ഒരാള് മരിച്ചു, മൂന്ന് പേരെ കാണാതായി

പുതുക്കുറിച്ചി ഭാഗത്ത് നിന്നുള്ള വളളമാണ് അപകടത്തില്പ്പെട്ടത്

മുതലപ്പൊഴിയില് വീണ്ടും അപകടം; ഒരാള് മരിച്ചു, മൂന്ന് പേരെ കാണാതായി
dot image

തിരുവനന്തപുരം: മുതലപ്പൊഴിയില് വീണ്ടും അപകടം. ഒരാള് മരിച്ചു. മത്സ്യത്തൊഴിലാളിയായ കുഞ്ഞുമോനാണ് മരിച്ചത്. മൂന്ന് പേരെ കാണാതായി. ഇവര്ക്കായുള്ള തെരച്ചില് തുടരുകയാണ്. കുഞ്ഞുമോനെ ചിറയിന്കീഴ് താലൂക്ക് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

പുതുക്കുറിച്ചി ഭാഗത്ത് നിന്നുള്ള വളളമാണ് അപകടത്തില്പ്പെട്ടത്. ഇന്ന് പുലര്ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പുതുക്കുറുച്ചി സ്വദേശി ആന്റണിയുടെ വളളമാണ് മറിഞ്ഞത്. തീരത്തോടടുക്കവെ തിരമാലയില്പ്പെട്ട് വള്ളം മറിയുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us