എല്വിസ് പ്രെസ്ലിയുടെ 'റിച്ച് ഷൂ' ലേലത്തില് വിറ്റത് ലക്ഷങ്ങള്ക്ക്

റോക്ക് ആന്ഡ് റോള് താരം എല്വിസ് പ്രെസ്ലിയുടെ 'ബ്ലൂ സ്വീഡ് ഷൂസ്' ലേലത്തില് വിറ്റു

എല്വിസ് പ്രെസ്ലിയുടെ 'റിച്ച് ഷൂ' ലേലത്തില് വിറ്റത് ലക്ഷങ്ങള്ക്ക്
dot image

റോക്ക് ആന്ഡ് റോള് താരം എല്വിസ് പ്രെസ്ലിയുടെ 'ബ്ലൂ സ്വീഡ് ഷൂസ്' ലേലത്തില് വിറ്റു. ബ്രിട്ടീഷ് ലേല സ്ഥാപനമായ ഹെന്റി ആല്ഡ്രിഡ്ജ് ആന്ഡ് സണ്ണാണ് വെള്ളിയാഴ്ച 12,000 പൗണ്ടിന് (12,68,651.57 രൂപ) ഷൂ ലേലത്തിന് വിറ്റതെന്ന് ഇന്റര്നാഷ്ണല് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. കാലിഫോര്ണിയയില് നിന്നുള്ള ഒരു ക്ലയന്റാണ് ഷൂസ് വാങ്ങിയതെന്ന് ഹെന്റി ആല്ഡ്രിഡ്ജ് ആന്ഡ് സണ് പറഞ്ഞു. റിപ്പോര്ട്ടുപ്രകാരം, 'ദി സ്റ്റീവ് അലന് ഷോ'യിലെ 'ഹൗണ്ട് ഡോഗ്', 'ഐ വാണ്ട് യു, ഐ നീഡ് യു, ഐ ലവ് യു' എന്നീ ചിത്രങ്ങളുടെ പ്രകടനത്തിനിടെ ധരിച്ചിരുന്ന ഈ ഐക്കണിക് ഷൂസ് പ്രെസ്ലി തന്റെ യുഎസ് ആര്മി പ്രവേശനത്തിന് മുമ്പ് ഒരു സുഹൃത്തിന് സമ്മാനിച്ചിരിന്നു.

പ്രെസ്ലിയുടെ അടുത്ത സുഹൃത്തും എല്വിസ് പ്രെസ്ലി മ്യൂസിയത്തിന്റെ സ്ഥാപകനുമായ ജിമ്മി വെല്വെറ്റാണ് ഷൂസിന് ആധികാരികത നല്കിയത്. വെല്വെറ്റ് കൈകൊണ്ട് ഒപ്പിട്ട ആധികാരികതയുടെ ഒരു കത്തും, ഷൂസ് നല്കിയ സായാഹ്നത്തിലെ സംഭവങ്ങള് വിവരിക്കുന്ന ഫോര്ട്ടസിന്റെ ഒരു കത്തും നറുക്കിനൊപ്പം ഉണ്ടായിരുന്നു.

'ഇവിടെ മെംഫിസില് എല്വിസിന്റെ ആര്മി പ്രവേശനത്തിന് തലേദിവസം രാത്രി, എല്വിസ് ഗ്രേസ്ലാന്ഡില് ഒരു രാത്രി പാര്ട്ടി നടത്തി, പിന്നീട് ഞങ്ങള് റെയിന്ബോ റോളര് റിങ്കിലേക്ക് പോയി. ഞങ്ങള് എല്ലാവരും വീട്ടിലെത്തിയപ്പോള്, എല്വിസ് ഞങ്ങളില് ചിലരെ മുകള്നിലയിലേക്ക് വിളിക്കുകയും തന്റെ വസ്ത്രങ്ങള് നല്കുകയും ചെയ്തു. ഒപ്പം അന്ന് രാത്രി എല്വിസ് എനിക്ക് ഈ നീല സ്വീഡ് ഷൂസ് തന്നു', ഇങ്ങനെയാണ് കത്തിലെ ഉള്ളടക്കം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us