
/topnews/international/2024/05/27/an-earthquake-of-magnitude-45-reported
ന്യൂഡല്ഹി: അറബിക്കടലില് ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുനാമി ഭീഷണിയില്ല. മാലദ്വീപില് നേരിയ തോതില് പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്ട്ടുണ്ട്. സുനാമി ഭീഷണിയില്ല.
മാലദ്വീപില് നിന്ന് 216 കിലോമീറ്റര് അകലെയായാണ് ഭൂചലനമുണ്ടായത്. സമുദ്രനിരപ്പില് നിന്ന് 10 കിലോമീറ്റര് താഴ്ചയിലാണ് പ്രഭവ കേന്ദ്രം. രാത്രി 8.56ഓടെയാണ് ഭൂചലനമുണ്ടായത്.