ബയോപികിൽ മുന് ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗം; നിയമനടപടിക്കൊരുങ്ങി ട്രംപ്

സിനിമയിൽ ഈ ഭാഗം ഉൾപ്പെടുത്തിയതിന് ട്രംപ് നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്ട്ടുകള്

ബയോപികിൽ മുന് ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗം; നിയമനടപടിക്കൊരുങ്ങി ട്രംപ്
dot image

അമേരിക്കൻ മുന്പ്രസിഡന്റും വ്യവസായിയുമായ ഡൊണാള്ഡ് ട്രംപിന്റെ ബയോപിക് കഴിഞ്ഞ ദിവസം കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. 'ദ അപ്രന്റീസ്' എന്ന ചിത്രം ഇറാനിയന്-ഡാനിഷ് സംവിധായകന് അലി അബ്ബാസിയാണ് സംവിധാനം ചെയ്തത്. സെബാസ്റ്റിന് സ്റ്റാനാണ് ട്രംപിന്റെ വേഷത്തിലെത്തിയത്.

പ്രദർശനത്തിന് പിന്നാലെ ചിത്രം വൻ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. മുന്ഭാര്യ ഇവാനാ സഞ്ച്കോവയെ ട്രംപ് ബലാത്സംഗം ചെയ്യുന്നതായി സിനിമയില് ചിത്രീകരിച്ചിട്ടുണ്ട്. യഥാര്ത്ഥ ജീവിതത്തില്, വിവാഹമോചന നടപടിക്കിടെ ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഇവാന ആരോപിച്ചെങ്കിലും പിന്നീട് അത് പിന്വലിച്ചിരുന്നു. സിനിമയിൽ ഈ ഭാഗം ഉൾപ്പെടുത്തിയതിന് ട്രംപ് നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്ട്ടുകള്.

'ഓസ്കർ പ്രതിമകൾ സ്വർണമെന്ന് കരുതി, സ്റ്റുഡിയോ അമ്മയുടെ ആഭരണങ്ങൾ പണയം വെച്ചുണ്ടാക്കി'; എആർ റഹ്മാൻ

2024 ല് നവംബര് 5 ന് അമേരിക്കയില് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപിനെ അപകീര്ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സിനിമ നിര്മ്മിച്ചിരിക്കുന്നതെന്ന് ട്രംപിന്റെ അനുയായികൾ ആരോപിച്ചു. ട്രംപിനെ മോശമായി ചിത്രീകരിക്കുക എന്നതുമാത്രമാണ് ഈ സിനിമയുടെ ഉദ്ദേശം. അമേരിക്കയില് ഇത് റിലീസ് ചെയ്യാന് ഒരിക്കലും അനുവദിക്കുകയില്ല. കുപ്പതൊട്ടിയില് കൂടുതലൊന്നും ഈ സിനിമ അര്ഹിക്കുന്നില്ല - ട്രംപിന്റെ വക്താവ് പറഞ്ഞതായി ന്യൂയോര്ക്ക് പോസ്റ്റ് റിപ്പോര്ട്ട് ചെയ്തു.

1990 ല് ട്രംപും മുൻ ഭാര്യ ഇവാനാ സഞ്ച്കോവയും വിവാഹമോചിതരായിരുന്നു. 2022 ല് ഇവാനാ കോണിപ്പടിയില് നിന്ന് വീണ് പരിക്കേറ്റതിനെ തുടര്ന്ന് മരിച്ചു. വ്യവസായ രംഗത്തേക്കുള്ള ട്രംപിന്റെ ചുവടുവെപ്പും വളര്ച്ചയുമെല്ലാം സിനിമയില് കാണിക്കുന്നുണ്ട്. സിനിമയ്ക്ക് കാനില് വലിയ സ്വീകരണമാണ് ലഭിച്ചത്. ട്രംപിനെ അവതരിച്ച സെബാസ്റ്റിന് സ്റ്റാന് വലിയ കയ്യടി ലഭിക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us