
പോർട്ട് ലൂയിസ്: മൗറീഷ്യസ് ജനതയെ വലച്ച് കനത്ത മഴയും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും. ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള ദ്വീപായ റീയൂണിയനിൽ ആഞ്ഞടിച്ച ബെലാൽ ചുഴലിക്കാറ്റ് അതിശക്തി പ്രാപിച്ച് മൗറീഷ്യസ് ലക്ഷ്യമാക്കി നീങ്ങുന്നു. ഇതേത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഉൾപ്പെടെ വെള്ളത്തിലായി.
മുങ്ങിയ കാറുകൾക്കുമുകളിൽ കയറിയിരിക്കുന്ന ആളുകളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ശക്തമായ കാറ്റ് വീശുന്നതിനാൽ ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൗറീഷ്യസ് അന്താരാഷ്ട്ര വിമാനത്താവളം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്.
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധിമൗറീഷ്യസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ക്ലാസ് 3 ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇതോടെ ബാങ്കുകളും സർക്കാർ ഓഫീസുകളും മറ്റു സ്ഥാപനങ്ങളും വരും ദിവസങ്ങളിൽ അടച്ചിടുമെന്ന് അധികൃതര് വ്യക്തമാക്കി.