
/topnews/international/2023/12/21/10-people-killed-in-shooting-at-university-in-prague
പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവ്വകലാശാലയിലുണ്ടായ വെടിവെയ്പ്പിൽ 10 മരണം. വെടിയേറ്റ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ചാൾസ് യൂണിവേഴ്സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് വെടിവെയ്പ്പുണ്ടായത്.
വെടിയുതിർത്തയാൾ വിദ്യാർത്ഥിയാണെന്നും ഇയാൾ മരിച്ചതായുമായാണ് വിവരം. എന്നാൽ എങ്ങനെയാണിയാൾ മരിച്ചതെന്ന് വ്യക്തമല്ല. അക്രമിയുടെ വിശദാംശങ്ങളോ ആക്രമണ കാരണമോ പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല.
ട്രംപിനെ തിരഞ്ഞെടുപ്പിൽ നിന്നും വിലക്കി കൊളറാഡോ സുപ്രീം കോടതി; കൊളറാഡോയിൽ മാത്രം ബാധകംപ്രാഗിലെ ഓൾഡ് ടൗണിൽ സ്ഥിതി ചെയ്യുന്ന ഫാക്കൽറ്റി ഓഫ് ആർട്സ് കെട്ടിടം ഒഴിപ്പിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും വീടുകൾക്കുള്ളിൽ തുടരണമെന്നും പൊലീസ് നിർദേശിച്ചു.