വാങ്കഡെയിൽ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിംഗ്; ടീമിന് മാറ്റമില്ല

ആദ്യം ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി കെയ്ൻ വില്യംസൺ പറഞ്ഞു.

dot image

മുംബൈ: ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. വിന്നിംഗ് കോമ്പിനേഷനിൽ മാറ്റമില്ലാതെയാണ് ഇന്ത്യൻ ടീം ഇറങ്ങുക. പാകിസ്താനെതിരെ കളിച്ച ന്യൂസിലാൻഡ് ടീമിനും മാറ്റമില്ല. സ്പിന്നിന് അനുകൂലമായി പിച്ച് മാറാൻ സാധ്യതയുള്ളതിനാൽ നന്നായി കളിക്കാൻ ശ്രമിക്കുമെന്ന് രോഹിത് ശർമ്മ ടോസിന് ശേഷം പ്രതികരിച്ചു.

ആദ്യം ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി കെയ്ൻ വില്യംസൺ പറഞ്ഞു. ന്യൂബോൾ ലഭിക്കുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. 2019ലെ സെമിയിലെ സാഹചര്യമല്ല. ലോകകപ്പ് ആണെങ്കിലും വേദി മാറിയിരിക്കുന്നു. എങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നും വില്യംസൺ വ്യക്തമാക്കി.

ലോകകപ്പിൽ തോൽവി അറിയാതെയാണ് ഇന്ത്യന് മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളും ഇന്ത്യ ജയിച്ചു. അഞ്ച് ജയവും നാല് തോൽവിയുമായാണ് ന്യൂസിലാൻഡ് സെമിയിലേക്ക് എത്തിയത്.

dot image
To advertise here,contact us
dot image