വെടിക്കെട്ടിന് തുടക്കമിട്ട് ഹിറ്റ്മാന്, ഗില്ലിന് അര്ധസെഞ്ച്വറി; 150 കടന്ന് ഇന്ത്യ

വാങ്കഡെയിൽ ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ഇന്ത്യക്ക് നായകന് രോഹിത് ശര്മയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ മികച്ച തുടക്കം ലഭിച്ചു

dot image

മുംബൈ: ഏകദിന ലോകകപ്പിലെ സെമി പോരാട്ടത്തില് ന്യൂസിലന്ഡിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. വാങ്കഡെയിൽ ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ഇന്ത്യക്ക് നായകന് രോഹിത് ശര്മയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ മികച്ച തുടക്കം ലഭിച്ചു. ഇന്ത്യന് സ്കോര് 71 ല് നില്ക്കെയായിരുന്നു രോഹിതിന്റെ മടക്കം. ഗില്ലും കോഹ്ലിയുമാണ് ഇപ്പോള് ക്രീസില്. നിലവില് 20 ഓവറില് 150 ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ.

വാങ്കഡെയില് ആവേശത്തുടക്കമാണ് ഹിറ്റ്മാനും ഗില്ലും സമ്മാനിച്ചത്. ട്രെന്ഡ് ബോള്ട്ടെറിഞ്ഞ ആദ്യ ഓവറില് തന്നെ ഹിറ്റ്മാന്റെ ഇരട്ട ബൗണ്ടറിയടക്കം പത്ത് റണ്സെടുത്തു. ടിം സൗത്തിയുടെ തൊട്ടടുത്ത ഓവറില് ഗില്ലും രണ്ട് ബൗണ്ടറി നേടി. ബോള്ട്ടിന്റെ മൂന്നാം ഓവറിലായിരുന്നു ഹിറ്റ്മാന് മത്സരത്തിലെ ആദ്യ സിക്സടിച്ചത്. ടിം സൗത്തിയുടെ നാലാം ഓവറില് രോഹിത് സിക്സും ഫോറും അടിച്ചെടുത്തു.

ട്രെന്ഡ് ബോള്ട്ടിന്റെ തൊട്ടടുത്ത ഓവറിലായിരുന്നു രോഹിത് ചരിത്രം കുറിച്ചത്. ലോകകപ്പില് ഏറ്റവും കൂടുതല് സിക്സറടിച്ച താരമെന്ന റെക്കോര്ഡാണ് ഇന്ത്യന് നായകന് സ്വന്തം പേരിലെഴുതിച്ചേര്ത്തത്. ട്രെന്ഡ് ബോള്ട്ടിന്റെ പന്ത് ബൗണ്ടറിയ്ക്ക് മുകളിലൂടെ പറത്തിയാണ് രോഹിത് റെക്കോഡ് കുറിച്ചത്. ഇതോടെ താരത്തിന്റെ ലോകകപ്പ് സിക്സുകളുടെ എണ്ണം 50 ആയി ഉയര്ന്നു. വെറും 27 ഇന്നിങ്സുകളില് നിന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ലോകകപ്പില് ഒരു സീസണില് ഏറ്റവുമധികം സിക്സടിച്ച താരം എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി.

ഒന്പതാം ഓവറിലായിരുന്നു ഹിറ്റ്മാന്റെ വിക്കറ്റ് വീണത്. 29 പന്തില് 47 റണ്സ് നേടിയ രോഹിത് ഒമ്പതാം ഓവറില് സൗത്തിയുടെ പന്തില് വില്യംസണ് ക്യാച്ച് നല്കിയാണ് രോഹിത് മടങ്ങിയത്. നാല് സിക്സുകളും നാല് ഫോറുടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. വിരാട് കോഹ്ലിയാണ് വണ് ഡൗണായി എത്തിയത്.

dot image
To advertise here,contact us
dot image