ഇന്ത്യ-ന്യൂസിലന്ഡ് സെമി; സച്ചിനൊപ്പം വാംഖഡെയില് ഡേവിഡ് ബെക്കാമും?

മൂന്ന് ദിവസത്തെ സന്ദര്ശനത്തിനായി മുന് ഇംഗ്ലണ്ട് നായകന് ഇന്ത്യയിലെത്തിയിട്ടുണ്ട്

dot image

മുംബൈ: ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്ഡ് സെമിഫൈനല് വേദിയില് ഇതിഹാസങ്ങള് ഒരുമിച്ചേക്കുമെന്ന് റിപ്പോര്ട്ട്. മത്സരം കാണുന്നതിനായി ഫുട്ബോള് ഇതിഹാസം ഡേവിഡ് ബെക്കാമും എത്തുമെന്ന് ചില മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. അങ്ങനെയെങ്കില് വാംഖഡെ സ്റ്റേഡിയത്തിലെ ഗാലറിയില് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറിനൊപ്പം ഡേവിഡ് ബെക്കാമും ഉണ്ടാകും.

മൂന്ന് ദിവസത്തെ സന്ദര്ശനത്തിനായി മുന് ഇംഗ്ലണ്ട് നായകന് ഇന്ത്യയിലെത്തിയിട്ടുണ്ട്. യുനിസെഫിന്റെ ഗുഡ്വില് അംബാസിഡറായാണ് താരം ഇന്ത്യയിലെത്തിയത്. ക്രിക്കറ്റിലൂടെ സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിലിന്റെ പദ്ധതിയില് യുനിസെഫും പങ്കാളിയാണ്. വിഷയത്തില് സാമൂഹികമായ ശ്രദ്ധേയ പദ്ധതികള് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബെക്കാമിന്റെ ഇന്ത്യന് സന്ദര്ശനം.

ബുധനാഴ്ച വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്ഡ് സെമി മത്സരം. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം. ടൂര്ണമെന്റില് ഗ്രൂപ്പ് ഘട്ടങ്ങളിലെ ഒന്പത് മത്സരങ്ങളും വിജയിച്ച് അപരാജിതരായാണ് ഇന്ത്യ അവസാന നാലില് എത്തിയത്. രണ്ടാം സെമി കൊല്ക്കത്തയിലാണ്.

dot image
To advertise here,contact us
dot image