ഇന്ത്യൻ ടീമിന് ആശംസകൾ, ഷമിക്കല്ല; ഇന്ത്യൻ താരത്തിനെതിരെ മുൻ ഭാര്യ ഹസിന് ജഹാന്

2018 മാര്ച്ചിൽ ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്നു ഹസിൻ ആരോപിച്ചിരുന്നു.

dot image

കൊൽക്കത്ത: ഏകദിന ലോകകപ്പില് തകര്പ്പന് ഫോമിലാണ് പേസർ മുഹമ്മദ് ഷമി. നാല് മത്സരങ്ങൾ മാത്രം ഗ്രൗണ്ടിലിറങ്ങിയ ഷമി 16 വിക്കറ്റുകൾ വീഴ്ത്തി കഴിഞ്ഞു. വിക്കറ്റ് വേട്ടക്കാരില് നാലാം സ്ഥാനത്താണ് ഷമി. എന്നാൽ ഷമിക്കെതിരെ മുൻ ഭാര്യ ഹസിന് ജഹാന് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും നേരുന്നു, ഷമിക്കില്ലെന്നുമാണ് ഹസിന്റെ വാക്കുകൾ. താന് ക്രിക്കറ്റ് താരങ്ങളുടെ ആരാധികയല്ല, ക്രിക്കറ്റ് കാണാറുമില്ല. അതിനാൽ തനിക്ക് ക്രിക്കറ്റ് കളിയെക്കുറിച്ച് വല്യ ധാരണയുമില്ല. ഷമിയുടെ പ്രകടനത്തെ കുറിച്ച് തനിക്കറിയില്ല. ഷമി മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ ടീമില് സ്ഥാനമുറപ്പിക്കാന് കഴിയും. കൂടുതല് പണം സമ്പാദിക്കുന്നത് തന്നെയും മകളേയും സംരക്ഷിക്കുന്നതിന് സഹായിക്കുമെന്നും ഹസിൻ വ്യക്തമാക്കി.

ലോകകപ്പിൽ ഇന്ത്യയ്ക്കായി പ്രത്യേക പന്ത്, ഡിആർഎസ് കൃത്രിമം; പാക് മുൻ താരത്തിന് മറുപടിയുമായി ഷമി

2014ലാണ് ഷമിയും ഹസിനും വിവാഹിതരാകുന്നത്. എന്നാൽ 2018 മാര്ച്ച് ഏഴിന് ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്നു ഹസിൻ ആരോപിച്ചിരുന്നു. തെളിവായി സമൂഹമാധ്യമങ്ങളിലൂടെ ഹസിന് ചില ചിത്രങ്ങളും പുറത്തുവിട്ടു. പിന്നാലെ തനിക്കും കുഞ്ഞിനും മാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നല്കണമെന്ന് ആവശ്യപ്പെട്ട് ഹസിന് കോടതിയെ സമീപിച്ചു. എന്നാൽ മാസം 80,000 രൂപവീതം നൽകാനാണ് കോടതി ഉത്തരവിട്ടത്.

dot image
To advertise here,contact us
dot image