
May 20, 2025
02:27 PM
ഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് ആയിരിക്കുകയാണ്. ശ്രീലങ്ക ബാറ്റ് ചെയ്യുമ്പോൾ 25-ാം ഓവറിലാണ് സംഭവം. ഹെൽമറ്റ് മാറിയെടുക്കുന്നതിനിടെ അടുത്ത പന്ത് നേരിടാൻ വൈകിയെന്ന് ബംഗ്ലാദേശ് നായകൻ ആരോപിച്ചു. ഷക്കീബ് അൽ ഹസ്സന്റെ അപ്പീലിൽ അംപയർ ഔട്ട് വിധിക്കുകയും ചെയ്തു.
ക്രിക്കറ്റ് ചരിത്രത്തിലാദ്യം; എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട്മത്സരത്തിൽ സെഞ്ചുറി നേടിയ ചരിത് അസലങ്ക ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. പിന്നാലെ മാത്യൂസിന്റെ പുറത്താകലിൽ താരം പ്രതികരണവുമായി എത്തി. സെഞ്ചുറി നേടാനായതിൽ തനിക്ക് സന്തോഷമുണ്ട്. പക്ഷേ മാത്യൂസിന്റെ പുറത്താകലിനെ കുറിച്ചാണ് തനിക്ക് പറയാനുള്ളത്. ക്രിക്കറ്റിന്റെ മാന്യതയ്ക്കെതിരായ പ്രവർത്തി എന്നാണ് മാത്യൂസിന്റെ പുറത്താകലിൽ അലസങ്കയുടെ വാക്കുകൾ.
അസലങ്കയുടെ അസല് കളി; ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 279 റൺസിന് ഓൾ ഔട്ടായി. 105 പന്തിൽ 108 റൺസാണ് ചരിത് അസലങ്കയുടെ സംഭാവന. 34 റൺസെടുത്ത ധനഞ്ജയ ഡി സിൽവയും 22 റൺസെടുത്ത മഹേഷ് തീക്ഷണയും അസലങ്കയ്ക്ക് മികച്ച പിന്തുണ നൽകി. പത്തും നിസങ്കയും സദീര സമരവിക്രമയും 41 റൺസ് വീതമെടുത്തു.