
അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ 'എൽ ക്ലാസിക്കോ' മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗള് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണറായി ശുഭ്മാൻ ഗിൽ തിരിച്ചെത്തിയപ്പോൾ ഇഷാൻ കിഷന് പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി. ഷർദുൽ താക്കൂർ ടീമിൽ സ്ഥാനം നിലനിർത്തി. അതേസമയം മാറ്റങ്ങളൊന്നുമില്ലാതെയാണ് പാകിസ്താൻ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
പാകിസ്ഥാന്റെ പ്ലേയിങ് ഇലവന്: അബ്ദുള്ള ഷഫീഖ്, ഇമാം ഉള് ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.
ഇന്ത്യയുടെ പ്ലേയിങ് ഇലവന്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്ദീപ് യാദവ്, ഷാര്ദ്ദുല് താക്കൂര്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.